InternationalLatest

ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഛിന്നഗ്രഹം വരുന്നുവെന്ന് നാസ

“Manju”

ഭീമന്‍ ഛിന്നഗ്രഹം 388945 (2008 TZ3) തിങ്കളാഴ്ച പുലര്‍ച്ചെ 2.48 ന് ഭൂമിക്കടുത്തെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) മുന്നറിയിപ്പ് നല്‍കി. ഛിന്നഗ്രഹത്തിന് 1,608 അടി വീതിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഇതിന് ഈഫല്‍ ടവറിനേക്കാളും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാളും ഉയരമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബഹിരാകാശ പാറ ഭൂമിയില്‍ പതിച്ചാല്‍ വന്‍ നാശമാണ് വിതക്കുക. അതേസമയം ഛിന്നഗ്രഹം 2.5 ദശലക്ഷം മൈല്‍ അകലെ നിന്ന് നമ്മെ കടന്നുപോകുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഇത് വലിയ ദൂരമാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അതുകൊണ്ട് നാസ ഇതിനെ അടുത്ത സമീപനംഎന്നാണ് വിളിക്കുന്നത്.

ഛിന്നഗ്രഹം 388945 ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് ഇതാദ്യമല്ലെന്നും 2020 മെയ് മാസത്തില്‍ അത് ഭൂമിയുടെ 1.7 ദശലക്ഷം മൈല്‍ അകലെ കടന്നുപോയിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഓരോ രണ്ട് വര്‍ഷത്തിലും സൂര്യനെ വലയം ചെയ്യുമ്പോള്‍ ഛിന്നഗ്രഹം ഭൂമിക്ക് സമീപം കടന്നുപോകാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.

2024 മെയ് മാസത്തില്‍ ഛിന്നഗ്രഹം ഭൂമിക്ക് 6.9 ദശലക്ഷം മൈല്‍ അകലത്തില്‍ കടന്നുപോകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കുകൂട്ടല്‍. 2163ല്‍ അത് കുറച്ചുകൂടി അടുത്തുവരുമെന്നും ശാസ്ത്രഞ്ജര്‍ സൂചിപ്പിച്ചു. ഒരു ഛിന്നഗ്രഹം 4.65 ദശലക്ഷം മൈലിനുള്ളില്‍ വരികയും നിശ്ചിത വലുപ്പത്തില്‍ കൂടുതലുമാണെങ്കില്‍ ബഹിരാകാശ ഏജന്‍സികള്‍ അതിനെ അപകടസാധ്യതയുള്ളതായി കണക്കാക്കുന്നു.

ഛിന്നഗ്രഹങ്ങള്‍ ബഹിരാകാശ അവശിഷ്ടങ്ങളാണ്. ഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ വിശാലമായ ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കും. ചില കൂറ്റന്‍ ബഹിരാകാശ പാറകള്‍ ഭൂമിക്ക് അപകടകരമാണെന്ന് ശാസ്ത്രജ്ഞര്‍ പതിറ്റാണ്ടുകളായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ നാസ ഉള്‍പ്പെടെയുള്ള പല ബഹിരാകാശ ഏജന്‍സികളും ഈ അപകടകരമായ ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ പ്രതിരോധിക്കാന്‍ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി നാസ അടുത്തിടെ ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് ദൗത്യം ആരംഭിച്ചിരുന്നു.

Related Articles

Back to top button