KeralaLatest

ടീമിലിടം ലഭിക്കാതെ വന്നപ്പോള്‍ വിരമിക്കലിനെ കുറിച്ച്‌ ചിന്തിച്ചിരുന്നു

“Manju”

കൊച്ചി: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഇടംലഭിക്കാതെ വന്നപ്പോള്‍ വിരമിക്കലിനെ കുറിച്ച്‌ ചിന്തിച്ചിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത്. രഞ്ജി ട്രോഫി സാധ്യത ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെ ടൂര്‍ണമെന്റിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച്‌ സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘വ്യക്തിപരമായി ഞാന്‍ വളരെ ഏറെ പ്രതീക്ഷയിലാണുള്ളത്. ടീമിലിടം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 39ാം വയസിലും ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി ഈ പ്രായത്തിലും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഈ 38ാം വയസില്‍ അതെനിക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന കാര്യമാണ്. ഐപിഎല്ലില്‍ മെഗാ ലേലം വരാന്‍ പോകുന്നതിനാല്‍ പ്രതീക്ഷയുണ്ട്.

Related Articles

Back to top button