IndiaKeralaLatestThiruvananthapuram

രാജ്യത്തെ ലോക്ക് ഡൗൺ പിൻവലിക്കുന്നതിന്റെ മൂന്നാം ഘട്ടം ഇന്ന് മുതൽ

“Manju”

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: മൂന്നാം ഘട്ടത്തിൽ പൊതു ഇടങ്ങൾ അടഞ്ഞു കിടക്കും. റാലികൾക്ക് അനുമതിയില്ല. പാർക്കുകളും സ്വിമ്മിംഗ് പൂളുകളും തുറക്കില്ല. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്തൂ. കണ്ടെയ്‌മെന്റ് സോണിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. മെട്രോ സർവീസും ആരംഭിക്കില്ല. സിനിമാശാലകളും അടഞ്ഞ് തന്നെ കിടക്കും

അതേസമയം രാജ്യത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി. പശ്ചിമ ബംഗാളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം എഴുപതിനായിരവും ബിഹാറിൽ അര ലക്ഷവും കടന്നു. കർണാടക കൃഷി മന്ത്രി ബി സി പാട്ടീലിന് രോഗം സ്ഥിരീകരിച്ചു. പുതുച്ചേരിയിൽ ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. കശ്മീരിൽ സാമൂഹ്യ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി തസാദുക് ജീലാനി രോഗം ബാധിച്ച് മരിച്ചു.
പ്രതിദിന കേസുകളുടെ എണ്ണത്തിൽ ആന്ധ്ര വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. 24 മണിക്കൂറിനിടെ 10,376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 10,320 പുതിയ രോഗികൾ ഉണ്ട്. തമിഴ്‌നാട്ടിൽ 5,881 പുതിയ കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,45,859 ആയി. ആകെ മരണം 3,935. ചെന്നൈയിൽ പ്രതിദിന കേസുകൾ കുറയുന്നത് ആശ്വാസമായി

Related Articles

Back to top button