LatestThiruvananthapuram

പ്രഥമ കാര്‍ഡിയോളജി സബ്-സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ശ്രീചിത്രയില്‍

“Manju”

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ കാര്‍ഡിയോളജി സബ്-സ്‌പെഷ്യാലിറ്റികള്‍ക്ക് മാത്രമായുള്ള പുനഃപരിശോധനാ ക്ലിനിക്കുകള്‍ നാളെ (ഓഗസ്റ്റ് 2) രാവിലെ ഒമ്പത് മണിക്ക് ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുക്കും ചടങ്ങുകള്‍.
ആദ്യമായാണ് രാജ്യത്ത് കാര്‍ഡിയോളജി സബ്-സ്‌പെഷ്യാലിറ്റികള്‍ക്ക് മാത്രമായി ഉള്ള പുനഃപരിശോധനാ ക്ലിനിക്കുകള്‍, പൊതുമേഖലാ ആശുപത്രിയില്‍ ആരംഭിക്കുന്നത്.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരുതവണ എങ്കിലും രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് ഈ ചികിത്സാസൗകര്യം ലഭിക്കുക. ആശുപത്രിയില്‍ നേരില്‍ വരാന്‍ പ്രയാസമുള്ളവര്‍ക്ക് ഇ-കണ്‍സള്‍ട്ടേഷനുള്ള സൗകര്യവും ലഭ്യമാകും.
ക്ലിനിക്കുകള്‍ ഇപ്രകാരമായിരിക്കും; മുതിര്‍ന്നവരില്‍ ജന്മനാ കാണപ്പെടുന്ന ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക് : (തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ). ഹൃദ്രോഗ പ്രതിരോധത്തിനുള്ള ക്ലിനിക് : (തിങ്കളാഴ്ച ഉച്ചക്ക് ശേഷം 1:00 മുതല്‍ വൈകിട്ട് 4:00 വരെ). ഹൃദയാഘാത സംബന്ധിയായ ലക്ഷണങ്ങള്‍ക്കുള്ള ക്ലിനിക് :(ചൊവ്വാഴ്ച രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00 വരെ). ഹൃദയവാല്‍വ് തകരാറുകള്‍ക്കുള്ള ക്ലിനിക്: (ബുധനാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ). ഹൃദയഘടനാ വൈകല്യങ്ങള്‍ക്കുള്ള ക്ലിനിക്: (ബുധനാഴ്ച ഉച്ചക്ക് ശേഷം 1:00 മുതല്‍ വൈകിട്ട് 4:00 വരെ). ഹൃദയതാളത്തിലെ തകരാറുകള്‍ക്കുള്ള ക്ലിനിക്: (വ്യാഴാഴ്ച രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00 വരെ). നവജാത ശിശുക്കളിലെ ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക്: (വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ). ശിശുക്കളിലെ ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക്: (വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 1:00 മുതല്‍വൈകിട്ട് 4:00വരെ). ഭ്രൂണാവസ്ഥയിലെ ഹൃദയ തകരാറുകള്‍ക്കുള്ള ക്ലിനിക് (പ്രവര്‍ത്തി ദിന ശനിയാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ).
പുതുതായിരൂപീകരിച്ച ഈ ക്ലിനിക്കുകള്‍ക്ക് പുറമേ, നിലവിലുള്ള കാര്‍ഡിയോളജി ക്ലിനിക്കുകള്‍ – പേസ്‌മേക്കര്‍ ക്ലിനിക്(ചൊവ്വാഴ്ച), ഹൃദയസ്തംഭന ചികിത്സാ ക്ലിനിക് (ബുധനാഴ്ച), ഹൃദയസ്പന്ദന തകരാറുകള്‍ക്കുള്ള / ഉപകരണ ചികിത്സാ ക്ലിനിക് (വ്യാഴാഴ്ച) എന്നിവ തുടരുന്നതാണ്.
ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധര്‍ മേല്‍നോട്ടം വഹിക്കുന്ന പുനഃപരിശോധനാ ക്ലിനിക്കുകളില്‍ സമഗ്ര രോഗി പരിചരണവും ക്ലിനിക്കല്‍ ഗവേഷണവും പ്രോത്സാഹിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2524533/180/415/535, ഇ-മെയില്‍: [email protected].

Related Articles

Back to top button