IndiaLatest

ഐ.ഒ.സി. സഹകരണത്തോടെ ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ തെലങ്കാന ഗ്രാമങ്ങളിലേക്ക്.

“Manju”
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഐ.ഒ.സി. അനുവദിച്ച മൊബൈല്‍ ക്ലിനിക്കിന്റെ ഡോക്കുമെന്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ബി.അനിൽകുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു

ഹൈദരാബാദ് (തെലങ്കാന) : ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി തെലങ്കാനയിലെ  ഗ്രാമങ്ങളിലേക്കും. ഭാരതത്തിന്റെ തനത് ചികിത്സാ രീതികള്‍ക്ക് ശാന്തിഗിരി നല്‍കുന്ന ശ്രദ്ധയും പ്രചാരണവും പരിഗണിച്ച്  ആയുര്‍വേദം സിദ്ധം എന്നിവയുടെ ഗുണഫലങ്ങള്‍ തെലുങ്കാനയിലെ ഗ്രാമപ്രദേശങ്ങളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മൊബൈല്‍ ക്ലിനിക്ക് വാഹനത്തിനുള്ള സി.എസ്.ആര്‍. ഫണ്ട് ഐ..സി. ശാന്തിഗിരി ആശ്രമത്തിന് അനുവദിച്ചത്.  ശാന്തിഗിരി ആശ്രമം ഹൈദരാബാദ് റീജ്യണൽ ഓഫീസിനുവേണ്ടി അനുവദിച്ച മൊബൈൽ ക്ലിനിക്ക് 9-5-2023 ന് (ചൊവ്വാഴ്ച) ..സി. കോർപ്പറേഷൻ ഹൈദരാബാദ് കോർപ്പറേറ്റ് ഓഫീസിൽ വെച്ച് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബി.അനിൽകുമാറിൽ നിന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഏറ്റുവാങ്ങി.

ആശ്രമം ജനറൽ സെക്രട്ടറി തിരിതെളിച്ച് പ്രാർത്ഥനയോടുകൂടി മൊബൈൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻമാരും ഗോൾഡ് മെഡൽ ജേതാക്കളുമായ ചിരാഗ് ഷെട്ടി, സ്വാതിക് സായ് രാജ് റാൻകി റെഡ്ഡി എന്നിവർ ചേർന്ന് മൊബൈൽ ക്ലിനിക്ക് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ..സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്.ആര്‍.-സി.എസ്.ആര്‍) കൈലാഷ് കാന്ത് പടുത്ത, ചീഫ് മാനേജര്‍ എച്ച്.ആര്‍. ഉമ കൃഷ്ണ എന്നിവര്‍ സന്നിഹിതരായിരുന്നു. ശാന്തിഗിരി ഹൈദരാബാദ് റീജ്യണൽ മാനേജർ എസ്.എച്ച് പ്രമോദ് കുമാർ., ഡോക്ടർമാർ, മറ്റ് സ്റ്റാഫുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Related Articles

Back to top button