LatestThiruvananthapuram

10ദിവസം കൊണ്ട് 7വയസുകാരിയ്ക്ക് ലോകറെക്കാഡ്

“Manju”

തിരുവനന്തപുരം; പത്തു ദിവസം കൊണ്ട് നാട്ടി കുറിഞ്ചി രാഗത്തില്‍ ഭരതനാട്യം പഠിച്ച്‌ അരങ്ങേറ്റം നടത്തിയ ഏഴു വയസുകാരി ശിവഗംഗയ്‌ക്കു ലോകറെക്കാഡ്. തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശിവഗംഗ. മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡോ. മനു സി. കണ്ണൂരിന്റെയും കരകുളം ഗവ. യു.പിസ്‌കൂള്‍ അദ്ധ്യാപിക ശിലയുടെയും മകളാണ്. നടനഭൂഷണം ബാബുനാരായണനാണ് നൃത്തം പരിശീലിപ്പിച്ചത്.

വഞ്ചിയൂര്‍ അത്തിയറ മഠം ദേവീക്ഷേത്രത്തില്‍ അരങ്ങേറ്റവും നടത്തി. വേള്‍ഡ് റെക്കാഡ്സ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് എന്നിവയുടെയും പ്രതിനിധികള്‍ ശിവഗംഗയുടെ നൃത്തം കണ്ടു. ആറ്റുകാല്‍ ക്ഷേത്രത്തിലെ അംബ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ശിവഗംഗയുടെ അരങ്ങേറ്റനൃത്തം വീണ്ടും അവതരിപ്പിച്ചു. വേള്‍ഡ് റെക്കാഡ്സ് പ്രതിനിധി ഷെറീഫ ഹനീഫ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെയും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെയും പ്രതിനിധി വിവേക് ആര്‍. നായര്‍ എന്നിവര്‍ ചേര്‍ന്ന് ശിവഗംഗയ്‌ക്ക് റെക്കാഡുകള്‍ സമ്മാനിച്ചു.

Related Articles

Back to top button