IndiaLatest

സരയൂ നദിയില്‍ കാശിയുടെ മാതൃകയില്‍ ജലപാത നിര്‍മ്മിക്കും

“Manju”

ലക്‌നൗ: രാമജന്മ ഭൂമിയായ അയോദ്ധ്യയിലെ സരയൂ നദിയില്‍ കാശിയുടെ മാതൃകയില്‍ ജലപാത നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ജലപാത കിഴക്കന്‍ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സന്യാസിമാരെ സഹായിക്കുന്നതിനായി അയോദ്ധ്യയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അയോദ്ധ്യയില്‍ ജലപാത വരുന്നതോടെ വിനോദസഞ്ചാരികളുടെ ആകര്‍ഷണം വര്‍ദ്ധിക്കുകയും കയറ്റുമതി സാധ്യതകള്‍ ഉയരുകയും ചെയ്യും. അയോദ്ധ്യയില്‍ വാട്ടര്‍ ബേ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘2000 വര്‍ഷം മുന്‍പ് അയോദ്ധ്യയിലെ രാജകുമാരി ജലപാത വഴിയാണ് ദക്ഷിണ കൊറിയയില്‍ എത്തിയിരുന്നത്. ഇന്ന് അയോദ്ധ്യയില്‍ വീണ്ടും ജലപാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണ്. കിഴക്കന്‍ തുറമുഖം, ഹാല്‍ദിയ എന്നിവിടങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു പുതിയ മാദ്ധ്യമവും അയോദ്ധ്യയുടെ ജലപാതയ്‌ക്ക് ലഭ്യമാകുംമുഖ്യമന്ത്രി പറഞ്ഞു.

 

 

 

Related Articles

Back to top button