IndiaLatest

ആദ്യ എല്‍.ഇ.ഡി ഡോം പ്ലാനിറ്റോറിയം 2024-ഓടെ സജ്ജമാക്കും

“Manju”

രാജ്യത്തെ ആദ്യ എല്‍..ഡി ഡോം പ്ലാനിറ്റോറിയം 2024-ഓടെ സജ്ജമാക്കും. കര്‍ണാടകയിലെ മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലാണ് എല്‍..ഡി ഡോം പ്ലാനിറ്റോറിയം നിര്‍മ്മിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ് (ഐഐഎ) എന്ന സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കുന്നത്.

ലോകമെമ്പാടുമുള്ള പ്ലാനിറ്റോറിയങ്ങളില്‍ ഉപയോഗിക്കുന്ന പരമ്പരാഗത പ്രൊജക്ഷന്‍ സാങ്കേതികവിദ്യകളില്‍ നിന്ന് വ്യത്യസ്തമായ ലൈഫ് ഇമേജുകള്‍ക്ക് കൃത്യത ഉറപ്പാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് മുന്നില്‍ മിന്നുന്ന ജീവിതസമാനമായ പ്രദര്‍ശനത്തില്‍, സ്വപ്നതുല്യമായ രാത്രി ആകാശം അതിന്റെ എല്ലാ ആകാശ വിസ്മയങ്ങളോടും കൂടി കാണുന്ന രീതിയിലാണ് പ്ലാനിറ്റോറിയം നിര്‍മ്മിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ എല്‍ഇഡി ഡോം പ്ലാനിറ്റോറിയമാണ് നടപ്പിലാക്കുന്നത്.

എല്‍ഇഡി ലൈറ്റുകളുടെ പാനലുകളാല്‍ നിര്‍മ്മിതമായിരിക്കും പ്ലാനിറ്റോറിയം. ഒരേ സമയം 150 സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. മൈസൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള ചാമുണ്ഡി മലനിരകളുടെ താഴ്വരയിലാണ് പുതിയ പ്ലാനിറ്റോറിയം നിര്‍മ്മിക്കുക. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു ഏജന്‍സിയാണ് കെട്ടിടത്തിന്റെ പ്ലാന്‍ രൂപകല്‍പന ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍, 2024-ഓടെ പദ്ധതി തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button