KeralaLatest

കൊല്ലത്ത് മരുന്നു സംഭരണശാലയില്‍ വന്‍ തീപിടിത്തം

“Manju”

കൊല്ലം ഉളിയക്കോവിലില്‍ മരുന്നു സംഭരണശാലയില്‍ വന്‍ തീപിടിത്തം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ജില്ലാ മരുന്നു സംഭരണശാലയിലാണ് തീപിടിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. ഏകദേശം 10 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു സംശയിക്കുന്നു. ഇന്നലെ രാത്രി 8.45നാണ് തീപിടിത്തമുണ്ടായത്.

ഗോഡൗൺ പരിസരത്തു പാർക്ക് ചെയ്തിരുന്ന നാലു ചക്രവാഹനവും 2 ബൈക്കുകളും കത്തി നശിച്ചു. തീപിടിത്തം മൂലമുണ്ടായ വിഷവാതകം ശ്വസിച്ച് എംജി കോളനിയിലും പരിസരത്തുമുള്ള 15 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഇടിമിന്നലോ ഷോർട്ട് സർക്ക്യൂട്ടോ ആകാം തീപിടിത്തത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.

Related Articles

Back to top button