LatestThiruvananthapuram

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്

“Manju”

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,19,363 വിദ്യാർത്ഥികളാണ് പരീക്ഷ എ‍ഴുതിയത്.

2960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,363 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും 2,05,561 പേര്‍ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളും എയിഡഡ് സ്കൂളുകളിൽ 2,51,567ഉം അൺ എയിഡഡ് സ്‌കൂളുകളിൽ 27,092 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു. ഫല പ്രഖ്യാപനം ക‍ഴിഞ്ഞ് നാല് മണി മുതൽ ഫലം അറിയാൻ വേണ്ടി വിപുലമായ സംവിധാനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത്.

www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പിലൂടെയും ഫലമറിയാം.

Related Articles

Back to top button