IndiaLatest

രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ വരുന്നു; ആദ്യ സര്‍വീസ് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍; പദ്ധതിയ്ക്ക് 1800 കോടി രൂപ ചിലവ്

“Manju”

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ 508 കിലോമീറ്റര്‍ ദൂരം പിന്നിടുന്നതാണ് സര്‍വീസ്.
രണ്ട് മണിക്കൂറുനുള്ളില്‍ മുംബൈയില്‍ നിന്ന് അഹമ്മദാബാദ് എത്താന്‍ ഇതോടെ സാധിക്കും. 2027-ഓടെ ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കണക്കുക്കൂട്ടല്‍.
ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 1964 ഒക്ടോബര്‍ 1 ന് ജപ്പാനിലായിരുന്നു ആരംഭിച്ചത്. അതുകൊണ്ട് തന്നെ ബുള്ളറ്റ് ട്രെയിനുകളുടെ പിതാവ് എന്നാണ് ജപ്പാനെ വിളിക്കുന്നത്. ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നത് ജപ്പാനുമായി ഇന്ത്യ ഒപ്പുവച്ച കരാറിലൂടെയാണ്.
2017 സെപ്റ്റംബര്‍ 14-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്‌ക്ക് തുടക്കമിട്ടത്. കരാര്‍ പ്രകാരം 20 ജാപ്പനീസ് വിദഗ്ധര്‍ ചേര്‍ന്ന് ആയിരത്തിലധികം ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button