KeralaLatest

ഉണര്‍വ് ; ശാന്തിമഹിമ ക്യാമ്പ് കൊട്ടാരക്കരയില്‍ നാളെ മുതല്‍

“Manju”

 

കൊട്ടാരക്കര : ശാന്തിഗിരി ശാന്തിമഹിമയുടെ ഉണര്‍വ് ദ്വിദിന ക്യാമ്പ് ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ നാളെ മുതല്‍ നടക്കും. ഇന്ന് (വെള്ളിയാഴ്ച 26-05-23 ന്) വൈകിട്ട് 6:00മണിയുടെ ആരാധനയ്ക്കുശേഷം കേന്ദ്രാശ്രമത്തിൽ നിന്ന് പുറപ്പെടുന്ന ശാന്തിഗിരി ശാന്തിമഹിമ സംഘം 28.05.2023(ഞായറാഴ്ച) വൈകുന്നരം ഉല്ലാസയാത്രയ്ക്ക് ശേഷം കേന്ദ്രാശ്രമത്തിൽ തിരിച്ചെത്തും. ഉണര്‍വ് ക്യാമ്പ് ഏരിയ കേരളത്തില്‍ 3 റീജ്യണുകളായി തിരിച്ചാണ് നടത്തുന്നത്. സൗത്ത് റീജ്യണ്‍ ക്യാമ്പാണ് കൊട്ടാരക്കര ഏരിയയില്‍ നടക്കുന്നത്. സെന്‍ട്രല്‍ റീജ്യണ്‍ ക്യാമ്പ് ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചില്‍ വെച്ചും. നോര്‍ത്ത് റീജ്യണ്‍ ക്യാമ്പ് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാന മന്ദിരത്തില്‍ വെച്ചും നടക്കും. യുവജനങ്ങളില്‍ അടിസ്ഥാനപരമായ ആശയ അവബോധം നല്‍കുക, സാംസ്കാരിക പ്രവര്‍ത്തന പരിചയം ഉണ്ടാക്കിയെടുക്കുക തുടങ്ങിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

സൗത്ത് റീജ്യണില്‍ ഉള്‍പ്പെടുന്ന ഏരിയാകളായ 1. തിരുവനന്തപുരം ഏരിയ (റൂറൽ) 2. നെയ്യാറ്റിൻകര ഏരിയ 3. തിരുവനന്തപുരം ഏരിയ (സിറ്റി) 4. നെടുമങ്ങാട് ഏരിയ 5. ആറ്റിങ്ങൽ ഏരിയ 6. കൊല്ലം ഏരിയ 7.കൊട്ടാരക്കര ഏരിയ 8. പത്തനംതിട്ട ഏരിയ 9. പുനലൂർ ഏരിയ 10. കരുനാഗപ്പള്ളി ഏരിയകളാണ് ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ബ്രാഞ്ചിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുക

Related Articles

Back to top button