KeralaLatest

നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍

“Manju”

തദ്ദേശ തെരഞ്ഞെടുപ്പ് വാർഡ് വിഭജനമില്ലാതെ; ഓർഡിൻസിൽ ഗവർണ്ണർ ഒപ്പുവെച്ചു |  Governor signs kerala local body election Ordinance

ശ്രീജ.എസ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ നീക്കത്തിന് തിരിച്ചടി. കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ നാളെ ചേരാനിരിക്കുന്ന നിയമസഭ പ്രത്യേക സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ വിശദീകരണം തേടി. സഭാ സമ്മേളനം നേരത്തെ ചേരാന്‍ ഉള്ള സാഹചര്യം വിശദീകരിക്കണം എന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച ഒരു മണിക്കൂര്‍ സമ്മേളിച്ച്‌ നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനുമാണ് നീക്കം. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സമ്മേളനത്തില്‍ സംസാരിക്കുമെന്നായിരുന്നു തീരുമാനം.

സമ്മേളനം ചേരുന്നതെന്തിനെന്ന ഗവര്‍ണ്ണറുടെ ചോദ്യത്തിന് അടിയന്തിര സാഹചര്യം ഉണ്ടെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇത് ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.

Related Articles

Back to top button