KeralaLatestWayanad

വ​​​യ​​​നാ​​​ട്ടി​​​ല്‍ ആദ്യമായി ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രി​​​ക​​​രി​​​ച്ചു

“Manju”

മാ​​​ന​​​ന്ത​​​വാ​​​ടി: വ​​​യ​​​നാ​​​ട്ടി​​​ല്‍ ആദ്യമായി ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രി​​​ക​​​രി​​​ച്ചു. രോ​​​ഗി​​​യെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.ക​​​ഴി​​​ഞ്ഞ മാ​​​സം 28 ന് ​​​യു​​​എ​​​ഇ​​​യി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ 27 വ​​​യ​​​സു​​​കാ​​​രി​​​ക്കാ​​​ണ് ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. യു​​​എ​​​ഇ​​​യി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ കോ​​​വി​​​ഡ് സ്ഥി​​​രീ​​ക​​​രി​​​ച്ചി​​​രു​​​ന്നു.

ഒ​​​മി​​​ക്രോ​​​ണ്‍ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ട​​​തി​​​നെ തു​​​ട​​​ര്‍​​​ന്ന് യു​​​വ​​​തി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും യു​​​വ​​​തി​​​യു​​​ടെ സ്ര​​​വം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജീ​​​വ് ഗാ​​​ന്ധി ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ല്‍ അ​​​യ​​​ക്കു​​​ക​​​യും ഇ​​​ന്ന​​​ലെ ഫ​​ലം പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഇ​​​ല്ലെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

Related Articles

Back to top button