KeralaLatestThiruvananthapuram

ബൈസിക്കിള്‍ ദിനത്തില്‍ സൈക്കിള്‍ അവബോധവുമായി സിദ്ധ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

“Manju”

പോത്തന്‍കോട് : ഇന്ന് ലോക ബൈസിക്കിള്‍ ദിനം. പെട്രോളിന്റെയും ഡീസലിന്റേയും വിലകൂടുമ്പോള്‍ എല്ലാവരും പറയും സൈക്കിളാ നല്ലത്. ആരോഗ്യപ്രശ്നങ്ങളുമായി വലയുന്നവരോട് ഡോക്ടര്‍മാരും ‍ ഉപദേശിക്കുന്നത് സൈക്കിള്‍ ഉപയോഗിക്കുവാനാണ്. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍മാര്‍ ലോക ബൈസിക്കിള്‍ ദിനത്തില്‍ സൈക്കിള്‍ ചവിട്ടുകയാണ്. സൈക്കിള്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുവാന്‍.

ഐക്യരാഷ്ട്രസഭ (യു.എൻ) അംഗീകരിച്ച ഒരു അന്താരാഷ്ട്ര ആചരണമാണ് ലോക സൈക്കിൾ ദിനം. സൈക്കിളിന്റെ പ്രയോജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ ഗതാഗത മാർഗ്ഗമെന്ന നിലയിൽ സൈക്കിളുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി വർഷം തോറും ജൂൺ 3 ന് ലോകമാസകലം ബൈസിക്കിള്‍ദിനം ആഘോഷിക്കുന്നു.

ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കളേജിലെ എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കാമ്പസിൽ സൈക്കിൾ റാലി നടത്തി.

 

 

Related Articles

Back to top button