InternationalLatest

പാകിസ്താന്‍ ഇരുട്ടിലേയ്‌ക്ക്

“Manju”

ഇസ്ലാമാബാദ്: ചൈനയ്‌ക്ക് കൊടുക്കാന്‍ പണില്ലാതെ നട്ടംതിരിയുന്ന പാകിസ്താനില്‍ വൈദ്യുത പ്രതിസന്ധി കടുക്കുകയാണ്.
ഇമ്രാന്‍ ഭരണകാലത്ത് തന്നെ വരുത്തിവച്ചിരിക്കുന്ന ബാദ്ധ്യത കൊടുത്തീര്‍ക്കുന്നത് എങ്ങിനെയെന്നതില്‍ ഷഹ്ബാസ് ഭരണകൂടത്തിന് ഒരു നിശ്ചയവുമില്ലെന്നാണ് റിപ്പോര്‍ട്ട്. ചൈന പാകിസ്താനില്‍ പണിതിരിക്കുന്ന വൈദ്യുത നിലയങ്ങള്‍ പൂട്ടിയതാണ് പ്രധാന കാരണം. നിലവില്‍ 6 മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതെ തലസ്ഥാന നഗരമടക്കം ഇരുട്ടിലാണ്.
കനത്ത തുകയാണ് പാകിസ്താന്‍ കുടിശ്ശിക വരുത്തിയിരിക്കുന്നത്. അടുത്തകാലത്തൊന്നും അവ അടച്ചുതീര്‍ക്കാന്‍ നിലവിലെ സാമ്ബത്തികാവസ്ഥയില്‍ ഇസ്ലാമബാദ് ഭരണകൂടത്തിന് സാധിക്കില്ല എന്ന അവസ്ഥയാണ്. മൂന്നൂറു ബില്ലണ്‍ രൂപയാണ് പാകിസ്താന്‍ കടംവരുത്തിയിരിക്കുന്നത്.
അന്താരാഷ്‌ട്ര നാണ്യ നിധി അടക്കം പാകിസ്താന് ധനസഹായം നല്‍കുന്നത് വിലക്കിയി രിക്കുകയാണ്. ഭീകരവിരുദ്ധ സാമ്പത്തിക നിയന്ത്രണ ചട്ടങ്ങളില്‍ പാകിസ്താന് ഇളവ് ലഭിച്ചാല്‍ മാത്രമേ വിദേശ സഹായം സ്വീകരിക്കാനാവൂ. നിലവില്‍ ഗ്രേപട്ടികയില്‍ പെട്ടിരിക്കു ന്നതിനാല്‍ അവ ഒഴിവാക്കി കിട്ടാനുള്ള ശക്തമായ ശ്രമമാണ് പാകിസ്താന്‍ നടത്തിക്കൊ ണ്ടിരിക്കുന്നത്.

Related Articles

Back to top button