IndiaKeralaLatestWeather

മോശം കാലാവസ്ഥ : മത്സ്യബന്ധനം പാടില്ലെന്നറിയിപ്പ്

“Manju”

തിരുവനന്തപുരം : ജൂൺ 14 വരെ കേരള കർണാടകലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദരകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ജൂൺ 14 വരെ ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പിൽ പറയുന്നു.

ഇന്ന് (ജൂൺ 10) മധ്യകിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. രാത്രിയോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 150 മുതൽ 160 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 175 കിലോമീറ്റർ വരെയും മാറി വന്നേക്കാം.

വടക്ക്കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെ വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഗുജറാത്ത് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ (ജൂൺ 11) മുതൽ ജൂൺ 14 വരെ ഗുജറാത്ത് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ മധ്യകിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യപടിഞ്ഞാറൻ അറബിക്കടൽ, വടക്ക്കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 155 മുതൽ 165 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 180 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 11-06-2023 ന് വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 145 മുതൽ 155 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 170 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജൂൺ 12ന് വടക്ക്കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യഅറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 165 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160 കിലോമീറ്റർ വരെയും മാറി വന്നേക്കാം.

ജൂൺ 13ന് വടക്ക്കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള വടക്ക്പടിഞ്ഞാറൻ അറബിക്കടൽ, മധ്യ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 150 കിലോമീറ്റർ വരെയും മാറി വന്നേക്കാം.

ജൂൺ 14ന് വടക്ക്കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള വടക്ക്പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 140 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വൈകിട്ടോടെ കാറ്റിന്റെ വേഗത ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 105 മുതൽ 115 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 125 കിലോമീറ്റർ വരെയും മാറി വന്നേക്കാം.
അറബിക്കടലിന്റെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗതയിൽ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള തിയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button