Uncategorized

കൽക്കരി സംഭരണത്തിൽ ഇന്ത്യ ബഹുദൂരം മുന്നിൽ

“Manju”
രാജ്യത്തെ കൽക്കരി സംഭരണത്തിൽ വൻ വർദ്ധന. മൊത്തം കൽക്കരി ശേഖരം ഈ മാസം 13-ന് 44 ശതമാനം വർദ്ധന രേഖപ്പെടുത്തി 110.58 ദശലക്ഷം ടൺ ആയതായി കൽക്കരി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ പ്രധാന ഘടകമായ കൽക്കരി വിതരണം കൃത്യമായി നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഉയർന്ന കൽക്കരി സംഭരണം സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ജൂൺ 13 വരെ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൽക്കരി സംഭരണം 59.73 മെട്രിക് ടൺ ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25.77 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. ഖനികൾ, താപവൈദ്യുത നിലയങ്ങൾ, സംഭരണ കേന്ദ്രങ്ങൾ എന്നിവയുടെ മൊത്തത്തിലുള്ള കൽക്കരി സംഭരണം ജൂൺ 13 വരെ 110.58 മെട്രിക് ടണ്ണായി.

Related Articles

Back to top button