IndiaLatest

പാരിസ് ഒളിമ്പിക്‌സ്: കായിക താരങ്ങളുടെ തയാറെടുപ്പുകള്‍ മികച്ചത്

“Manju”

ന്യൂഡല്‍ഹി: 2024ലെ പാരിസ് ഒളിമ്പിക്‌സിനുള്ള തയാറെടുപ്പുകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ. നമ്മുടെ കായിക താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പാരിസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പി.ടി ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

പാരിസ് ഒളിമ്പിക്‌സ് 2024 ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. പാരിസ് ഒളിമ്പിക്‌സില്‍ സര്‍ഫിങ്‌, സ്‌കേറ്റ്‌ ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈംബിങ് എന്നിവക്കൊപ്പം ബ്രേക്ക്ഡാന്‍സിങ്ങും ഉള്‍പ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (..സി) അംഗീകാരം നല്‍കിയിരുന്നു.

Related Articles

Back to top button