KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (02-07-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് പൗർണ്ണമി : പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും പൗർണ്ണമി പ്രാർത്ഥന, അന്നദാനം, പൗർണ്ണമി ദീപം കുംഭം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

  • വൈക്കം എം.എൽ.. സി.കെ ആശ പൗർണമി ദിനമായ ഇന്ന് ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ച് സന്ദർശിക്കുന്നു

ശിലാസ്ഥാപനം :

  • തിരുവനന്തപുരം റൂറൽ ഏരിയയിൽ പോത്തൻകോട് പാലോട്ടുകോണത്ത് ശാന്തിഗിരി എൽ..ജി. ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.കെ. മോഹനൻ നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം നടക്കുന്നു. സമയം രാവിലെ 9.00 മണി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.
  • പാറശാല കൊട്ടവിള പുതുവൽ പുത്തൻവീട്ടിൽ വി അജിത് കുമാർ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നടക്കുന്നു. രാവിലെ 11.30 മണിക്ക്. തിരുവനന്തപുരം നെയ്യാറ്റിൻകര ഏരിയ ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.
  • കോഴിക്കോട് ഏരിയയിൽ ബാലുശ്ശേരി കോകല്ലൂർ പന്നക്കാട്ട് പി.വിവേക് നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം രാവിലെ 11.30 ന് നടക്കും. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ആശ്രമം സാകേത് ബ്രാഞ്ച് :

  • ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി രാവിലെ 11:30 മുതൽ 12:00 മണി വരെ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ, ശാന്തിഗിരി ആശ്രമം സകേത് ബ്രാഞ്ചിന്റെ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥനാലയത്തിന്റെ പൂജാമുറിയുടെ കട്ടിള വെപ്പ് കർമ്മം നിർവഹിക്കുന്നതാണ്.

ൃഹപ്രവേശം :

  • കണ്ണൂർ ഏരിയയിൽ ഇരിവേരി പാനേരിച്ചൽ പത്മാലയത്തിൽ മനോജ് മാത്തൻ പുതുതായി പണികഴിപ്പിച്ച ഭവനത്തിൽ ഗൃഹപ്രവേശം രാവിലെ 9.00 മണിക്ക് നടക്കുന്നു. കണ്ണൂർ ഏരിയ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേത‌ൃത്വം നൽകും.

യാമപ്രാർത്ഥന :

  • ഇന്ന് കോഴിക്കോട് ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

ശാന്തിഗിരി ഡയറിയിൽ കർമ്മം :

  • രാവിലെ 8.00 മണിമുതൽ ശാന്തിഗിരി ഡയറിയിൽ ഇന്ന് ആറ്റിങ്ങൽ ഏരിയയിലെ ഗുരുഭക്തർ കർമ്മത്തിന് എത്തിച്ചേരും.

Related Articles

Back to top button