IndiaLatest

ഭാരതത്തിന്റെ ധർമ്മ പാരമ്പര്യം ;ദേശീയ സമ്മേളനത്തില്‍ പ്രബന്ധം അവതരണം

“Manju”

മഥുര (ഉത്തര്‍ പ്രദേശ്); നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഒരു അവലോകനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉത്തർപ്രദേശിൽ ഗോകുലിൽ നടന്ന ദേശീയ സമ്മേളനത്തിൽ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ഫെലൊ പ്രൊഫ. കെ.ഗോപിനാഥൻ പിള്ള പ്രബന്ധം അവതരിപ്പിച്ചു.

ഗോകുലിലെ പ്രശസ്തമായ ഉദാസിൻ കാർഷനി ആശ്രമ സമുച്ഛയത്തിലെ കോണ്‍ഫ്രന്‍സ് ഹാളിൽ വച്ചു നടന്ന സമ്മേളനം ഡിസംബർ 19 ന് രാവിലെ 10 മണിക്ക് ഗുരു ശരനാനന്ദ ജി ഉൽഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ വച്ച് പ്രശസ്ത തത്വചിന്തകനും മുൻ ഐസിപിആര്‍ ചെയര്‍മാനും ആയിരുന്ന പ്രൊഫസര്‍ എസ് ആര്‍ ഭട്ടിനെ ഇന്ത്യൻ തത്വചിന്തക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്തു ഐസിപി ആര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ശാന്തിഗിരിയുടെ സ്നേഹോപകാരം കെ.ഗോപിനാഥൻ പിള്ള പ്രൊഫസര്‍ എസ്.ആര്‍.ഭട്ടിന് നൽകി അദ്ദേഹത്തെ ആദരിച്ചു.

Related Articles

Back to top button