IndiaKeralaLatestThiruvananthapuram

പെണ്‍കുഞ്ഞ് ജനിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു, ഭര്‍ത്താവിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ഹൃദയാഘാതമൂലം യുവതിയും മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

അഗര്‍ത്തല: ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പ്രാണ്‍ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് സുപ്രിയ ദാസ്(23) എന്ന യുവതി ഹൃദയാഘാതം മൂലം മരിച്ചു. ത്രിപുരയിലാണ് സംഭവം.

ഭര്‍ത്താവും വീട്ടുകാരും ആണ്‍കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ വീട്ടില്‍ കലഹം പതിവായി. കഴിഞ്ഞ ഞായറാഴ്ച ഇയാള്‍ ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി, തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതറിഞ്ഞ് സുപ്രിയ ഹൃദയാഘാതം മൂലം മരിച്ചു. ഭര്‍തൃമാതാവ് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ യുവതിക്ക് നേരെ കുത്തുവാക്കുകള്‍ പറയുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

Related Articles

Back to top button