KeralaLatest

കാര്‍ബണ്‍ ന്യൂട്രലാകാന്‍ വിത്തുല്‍പ്പാദന കേന്ദ്രം

“Manju”

ആലുവ; ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തിനായി ഒന്‍പത് കോടിയുടെ വികസന പദ്ധതികള്‍ ഒരുങ്ങുന്നു. കേരളത്തിലെ ഏക സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് ഫാമായ വിത്ത് ഉല്‍പ്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യാന്തര പ്രസക്തിയുള്ള കൃഷി പാഠശാലയും ഫാം ടൂറിസ കേന്ദ്രവുമായി വിത്ത് ഉല്‍പ്പാദന കേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യം.ഫാം റോഡുകളും തൊഴുത്തും മറ്റു പൊതു വികസനത്തിനുമായി 6.7 കോടി ആര്‍ഐഡിഎഫ് ഫണ്ട് കൃഷിവകുപ്പ് അനുവദിച്ചു.

ആലുവ ദേശം ഭാഗത്തുനിന്ന് വിത്തുല്‍പ്പാദന കേന്ദ്രത്തിലേക്ക് നടപ്പാലവും ബോട്ടുജെട്ടിയും നിര്‍മിക്കും. ഫാം സംരക്ഷണത്തിനായി മതിലുകള്‍ നിര്‍മ്മിക്കും. കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ സിഎസ്‌ആര്‍ ഫണ്ട് 20 ലക്ഷം ഉപയോഗിച്ച്‌ പുതിയ ബോട്ട് വാങ്ങും. ശതാബ്ദികവാടത്തില്‍ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിലാണ് ബോട്ടുജെട്ടി സ്ഥാപിക്കുക. കാലടി ദേശം റോഡില്‍നിന്ന് തൂമ്പകടവിലേക്ക് അപ്രോച്ച്‌ റോഡ് നിര്‍മിക്കാനായി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിപ്രകാരം 2.3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഫാമിനെ പൂര്‍ണമായി സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗരമേല്‍ക്കൂരയും സ്ഥാപിക്കും.

Related Articles

Back to top button