IndiaLatest

പ്രളയക്കെടുതിയില്‍ ഉത്തരേന്ത്യ; മരണം 37 ആയി

“Manju”

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ ഉത്തരേന്ത്യയിലാകെ 37 പേര്‍ മരിച്ചു. പഞ്ചാബിലും ഹിമാചലിലും സൈന്യവും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തി.

ഹരിയാനയിലും ഡല്‍ഹിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രാജസ്ഥാനില്‍ 10 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പ്രളയക്കെടുതിയില്‍ ഹിമാചലില്‍ മാത്രം 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീ!ര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് മഴ വന്‍ നാശം വിതച്ചിരിക്കുന്നത്.

Related Articles

Back to top button