KeralaLatestThiruvananthapuram

നവബോധം നൽകി തിരുവനന്തപുരം സിറ്റി ഏരിയയിൽ “സൈബർ ലോകത്തെ ചതിക്കുഴികൾ ” ബോധവത്ക്കരണ ക്ലാസ്

വിദ്യാനിധി സ്കോളർഷിപ്പ് വിതരണം, നവപഥം ക്വിസ് സമ്മാനദാനം എന്നിവയും നടന്നു

“Manju”

ഗൗരീശപട്ടം (തിരുവനന്തപുരം) : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ വൈകിട്ട് 4.30 വരെ “സൈബർ ലോകത്തെ ചതിക്കുഴികൾ ” ബോധവത്ക്കരണ ക്ലാസ് നടന്നു. കാനറബാങ്ക് തിരുവനന്തപുരം സർക്കിൾ സീനിയർ മാനേജരും, എം.ബി.എ. & ഡിപ്ലോമ ഇൻ സൈബർ ലോ ഹോൾഡറും, ആശ്രമം അഡ്വൈസറി കമ്മിറ്റി ഫിനാൻസ് അഡ്വൈസറുമായ അഡ്വ. ജനപ്രിയ ഡി ക്ലാസ് നയിച്ചു. ബോധവത്ക്കരണ ക്ലാസ്, ഗൗരീശപട്ടത്ത് “-GRA-428 , ചോതിയിൽ ആണ് നടന്നത്.
ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം സിറ്റി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസിൽ ശാന്തിമഹിമ പ്രവർത്തകരായ കുമാരി മഹിമ, ശ്രുതി, സംഗീത എന്നിവർ ഗുരു വന്ദനം ആലപിച്ചു. വി.എസ്. രാജേശ്വരി ഗുരുവാണി വായിച്ചു.
ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഹെൽത്ത്കെയർ)  ഡോ.കെ.എൻ.ശ്രീകുമാരി, ശാന്തിഗിരി ഹെൽത്ത് & വെൽഫയർ അഡ്വൈസർ ഡോ.ബി.ഉഷാകുമാരി, മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ. പി.എ. ഹേമലത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

മാതൃമണ്ഡലം അസിസ്റ്റന്റ് ജനറൽ കൺവീനർ (പബ്ലിക് റിലേഷൻസ്) കെ.ബി.സൂര്യകുമാരി 2023 മെയ് 21 ന് നടത്തിയ നവപഥം ക്വിസ് പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിക്കുകയും വിജയികളുടെ പേര് വിവരം മീറ്റിംഗിൽ അറിയിക്കുകയും ചെയ്തു.  ഒന്നാം സ്ഥാനം ഒ.എസ്. ബിന്ദു, ഉഷ കൃഷ്ണകുമാർ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം രണ്ടു ടീമുകളിലായി 5 പേർ നേടി. ബേബി അശോകൻ, സി.പ്രകാശിനി, ജയസുധ ബിജോയ്, ആർ.വസന്ത, ദീപ ദത്തൻ. മൂന്നാം സ്ഥാനം രണ്ടു ടീമുകളിലായി നാല് പേർ കരസ്ഥമാക്കി. വനജാമ്മ, ബി.ചന്ദ്രിക, വി.എസ്. രാജേശ്വരി, ലളിത തങ്കപ്പൻ. വിജയികൾക്ക് മൊമെന്റോ ഡോ.കെ.എൻ. ശ്രീകുമാരിയും, ഡോ.ബി. ഉഷകുമാരിയും, ഡോ.പി.എ. ഹേമലതയും ചേർന്ന് സമ്മാനിച്ചു.
വിദ്യാനിധി സ്കോളർഷിപ്പ് തുക കുമാരി ആർ.എസ്. നീതുവിന് ഡോ.കെ.എൻ. ശ്രീകുമാരി കൈമാറി.


മീറ്റിംഗിന് മാതൃമണ്ഡലം തിരുവനന്തപുരം ഏരിയ(സിറ്റി) കൺവീനർ (പബ്ലിക് റിലേഷൻസ്) കെ.എൻ.ശുഭകുമാരി സ്വാഗതവും, ഏരിയ കോർഡിനേറ്റർ ഡോ.രാജി രാജ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button