KozhikodeLatest

കോവിഡ് വ്യാപനം: വീടുകളിലുള്‍പ്പെടെ മാസ്ക് നിര്‍ബന്ധമാക്കും – വ​ട​ക​ര നഗരസഭ

“Manju”

വി.എം.സുരേഷ് കുമാർ

വ​ട​ക​ര: വീ​ണ്ടും കോ​വി​ഡ്​​വ്യാ​പ​നം റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

കോ​വി​ഡ് നി​ര്‍ദേ​ശം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​വാ​ഹം​പോ​ലു​ള്ള ച​ട​ങ്ങു​ക​ളി​ല്‍ 100ല്‍ ​കൂ​ടു​ത​ലാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്താ​ല്‍ പി​ഴ​യും നി​യ​മ​ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ കോ​വി​ഡ് നി​യ​മാ​വ​ലി​ക​ള്‍ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ലൈ​സ​ന്‍സ് റ​ദ്ദ് ചെ​യ്ത്, പി​ഴ ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

സാ​മൂ​ഹി​ക അ​ക​ലം എ​ല്ലാ മേ​ഖ​ല​ക​ളി​ലും പാ​ലി​ക്കാ​ന്‍ ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ന​ട​പ്പാ​ക്കും.
ഇ​തി​നാ​യി, അ​നൗ​ണ്‍സ്മെന്‍റ്, വാ​ര്‍ഡ് ആ​ര്‍.​ആ​ര്‍.​ടി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​റ്റു ന​ട​പ​ടി​ക​ളും ഊ​ര്‍​ജി​ത​മാ​ക്കും. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത കൗ​ണ്‍​സി​ല​ര്‍മാ​രെ ഉ​ള്‍ക്കൊ​ള്ളി​ച്ച്‌ ഫെ​ബ്രു​വ​രി 15ന​കം ആ​ര്‍.​ആ​ര്‍.​ടി​ക​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ച്‌ യോ​ഗം ചേ​രും.

കോ​വി​ഡ് വ്യാ​പ​ന കേ​ന്ദ്രം വീ​ടു​ക​ളി​ലൂ​ടെ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ളി​ല​ട​ക്കം മാ​സ്ക് ധ​രി​ക്കു​ക​യും മ​റ്റു കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം വീ​ടു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും ഓ​ഫി​സു​ക​ളി​ലും ക​ര്‍ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

വ​ട​ക​ര ടൗ​ണ്‍ ഹാ​ളി​ല്‍ ചേ​ര്‍ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണീ തീ​രു​മാ​നം. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​കെ. സ​തീ​ശ​‍െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എ.​പി. പ്ര​ജി​ത, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ര്‍, കൗ​ണ്‍സി​ല​ര്‍മാ​ര്‍, ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ആ​ശ പ്ര​വ​ര്‍ത്ത​ക​ര്‍, സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

 

Related Articles

Back to top button