Thiruvananthapuram

പണത്തിനായി പീഡനം; അമ്മയുൾപ്പെടെയുള്ള പ്രതികൾക്ക് തടവ് ശിക്ഷ

“Manju”

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത മകളെ പണം വാങ്ങി പീഡിപ്പിക്കാൻ കൂട്ടു നിന്ന സംഭവത്തിൽ അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. കോഴിക്കോട് അതിവേഗ കോടതിയുടേതാണ് നടപടി.

അമ്മയ്ക്ക് പുറമേ രണ്ടാനച്ഛനും മറ്റ് ആറ് പ്രതികൾക്കും 10 വർഷം തടവ് ശിക്ഷയും പിഴയും കോടതി വിധിച്ചിട്ടുണ്ട്. രണ്ട് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.

2006 ലായിരുന്നു കേസിനാസ്പദമായ സംഭവം. 13 കാരിയെയാണ് അമ്മ പണത്തിനായി പലർക്കും എത്തിച്ച് നൽകിയത്. മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛനും പിന്നീട് മറ്റ് പ്രതികളും കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പല കാരണങ്ങൾക്കൊണ്ട് കേസിൽ കാലതാമസമുണ്ടാകുകയായിരുന്നു. ഇതിനിടെ പ്രതികൾ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

Related Articles

Back to top button