KeralaLatest

ആറന്മുള വള്ളസദ്യ നാളെ മുതല്‍

“Manju”

പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്‌ക്കായുള്ള അടുപ്പില്‍ അഗ്നി പടര്‍ന്നു. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്ന ദീപം, പള്ളിയോട സേവാസംഘം പ്രസിഡന്റ് മുതിര്‍ന്ന പാചക വിദഗ്ധൻ വാസുപിള്ളയ്‌ക്ക് കൈമാറി. തുടര്‍ന്ന് അടുപ്പിലേക്ക് തീ പകര്‍ന്നു. നാളെയാണ് പ്രസിദ്ധമായ വള്ളസദ്യ.
വള്ളസദ്യ വഴിപാടുകള്‍ക്ക് മുന്നോടിയായി പുലര്‍ച്ചെ തന്ത്രി കുഴിക്കട്ടില്ലത്ത് വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ട ദ്രവ്യ ഗണപതി ഹോമം നടത്തിയിരുന്നു. പത്ത് പള്ളിയോടങ്ങള്‍ ആദ്യ ദിനത്തില്‍ വള്ളസദ്യയില്‍ പങ്കെടുക്കും. ഒക്ടോബര്‍ രണ്ട് വരെയാണ് വള്ളസദ്യ നടക്കുക. ഇക്കാലയളവില്‍ 500 സദ്യകള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആദ്യ ദിനത്തില്‍ പത്ത് പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങളാണ് വിവിധ ദിവസങ്ങളിലായി പങ്കെടുക്കുന്നത്.
ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനും സര്‍പ്പദോഷ പരിഹാരത്തിനും സന്താന ലബ്ദിയ്‌ക്കുമായി ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. സദ്യയുടെ നിലവാരം ഉയര്‍ത്തുന്നതിനായി പള്ളിയോടാ സേവാ സംഘം പ്രതിജ്ഞാബദ്ധരാണ്. പാസുള്ളവര്‍ക്ക് മാത്രമാകും വള്ളസദ്യകളില്‍ പങ്കെടുക്കാനാവസരം.

Related Articles

Back to top button