IndiaLatest

ഇന്ത്യയിലെ ഏറ്റവും വലിയ കറന്‍സി വേട്ട

“Manju”

ന്യൂഡല്‍ഹി: ചരിത്രത്തിലെ എക്കാലത്തെയും വലിയ കറൻസി വേട്ട നടത്തി കസ്റ്റംസ്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 10 കോടി രൂപയുടെ വിദേശ കറൻസിയാണ് കസ്റ്റംസ് പിടികൂടിയത്. താജിക്കിസ്താനില്‍ നിന്നുമെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് വിദേശ കറൻസി പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നും ഇസ്താംബൂളിലേക്ക് രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം.

7,20,000 യുഎസ് ഡോളറും ,4,66,200 യൂറോയും അടങ്ങിയ ബാഗായിരുന്നു പ്രതികളില്‍ നിന്നും കണ്ടെത്തിയത്. ഇന്ത്യൻ രൂപ 10 കോടിയോളം വിലമതിപ്പാണ് ഈ കറൻസികള്‍ക്കുള്ളത്. ബാഗിനുള്ളിലെ ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. കസ്റ്റംസ് ആക്‌ട് 1962, സെഷൻ 110 വകുപ്പ് പ്രകാരമാണ് പ്രതികളില്‍ നിന്നും പണം പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നുകണ്ടിരിക്കുകയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

 

Related Articles

Back to top button