IndiaKeralaLatest

പുഷ്പസമർപ്പണം എട്ടാം ദിനവും പ്രാർത്ഥനാപൂർവ്വം

“Manju”

പോത്തൻകോട് : സന്ന്യാസദീക്ഷാ വാർഷികത്തിന്റെ ഭാഗമായി നടന്നു വരുന്ന പുഷ്പസമർപ്പണം എട്ടാം ദിവസവും പ്രാർത്ഥനാപൂർവ്വം നടന്നു. രാവിലെ 6 മണിയുടെ ആരാധനയെ തുടർന്ന് സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരിസംഘവും നിയുക്ത സന്ന്യാസിനിമാരും രക്ഷാകർത്താക്കളും താമര പർണ്ണശാലയിൽ ഗുരുവിന് മുന്നിൽ പുഷ്പസമർപ്പണം നടത്തി. വൈകിട്ട് 8 മണിക്ക് നടക്കുന്ന സന്ന്യാസദീക്ഷാ വാർഷികത്തിന്റെ ഭാഗമായ സത്സംഗത്തിൽ ശാന്തിഗിരി ആശ്രമം, ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. സ്നേഹപുരം യൂണിറ്റിലെ എം.എം. ഷീജ ആശ്രമവുമായും ഗുരുവുമായുമുള്ള തന്റെ അനുഭവം പങ്കിട്ട് സംസാരിക്കും. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ (പ്ലാനിംഗ് & ഡെവലപ്മെന്റ് ) ഡി.എം. കിഷോർ സ്വാഗതം ആശംസിക്കുന്ന സത്സംഗത്തിന് ശാന്തിഗിരി രക്ഷകർതൃസമിതി ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ അഡ്വ. വി ദേവദത്ത് കൃതജ്ഞതയർപ്പിക്കും. 24 ന് നടക്കുന്ന സന്ന്യാസ ദീക്ഷാ ചടങ്ങുകൾക്ക് ആശംസയർപ്പിച്ച് സമൂഹത്തിന്റെ നാനാതുറയിലുള്ള വിശിഷ്ടവ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സമ്മേളനം ഉച്ചയ്ക്ക് 1 മണിക്ക് നടക്കും.

Related Articles

Back to top button