KeralaLatest

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസം

“Manju”

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കി കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം 28-നുണ്ടായേക്കും. ഇന്ത്യൻ ബാങ്കിങ് അസോസിയേഷനും (ഐ.ബി.എ.) ബാങ്ക് ജീവനക്കാരുടെ യൂണിയൻ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (യു.എഫ്.ബി.യു.) തമ്മില്‍ 28-നു നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണു സൂചന.

ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി ചുരുക്കുന്നതു സംബന്ധിച്ച ശുപാര്‍ശ നേരത്തെ ഐ.ബി.എ. ധനമന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. ഇതില്‍ എതിര്‍പ്പില്ലെന്നാണ് ധനമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ബാങ്കുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം കൂടി ഐ.ബി.എ. തേടിയിട്ടുണ്ട്. വിഷയം സജീവ പരിഗണനയിലാണെന്ന് ഐ.ബി.എ. യൂണിയനുകളെ അറിയിച്ചിട്ടുണ്ട്. ആഴ്ചയില്‍ അഞ്ചുപ്രവൃത്തിദിനം, ശമ്പള വര്‍ധന, വിരമിച്ചവര്‍ക്കുള്ള ഗ്രൂപ്പ് മെഡിക്കല്‍ ഇൻഷുറൻസ് എന്നിവയാകും 28-ലെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുകയെന്നാണ് വിവരം.

Related Articles

Back to top button