IndiaLatest

ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്റെ മകന്‍ ഈസ്റ്റ് ബംഗാളില്‍

“Manju”

ഇന്ത്യൻ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന്റെ മകൻ ആരോമല്‍ വിജയൻ ഇനി കൊല്‍ക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനൊപ്പം പ്രവര്‍ത്തിക്കും. കൊല്‍ക്കത്തൻ ടീമിന്റെ പെര്‍ഫോമൻസ് അനലിസ്റ്റായാണ് ആരോമല്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. താരങ്ങളുടെ പ്രകടനവും മറ്റും മത്സരങ്ങളില്‍ സുക്ഷ്മമായി വിലയിരുത്തി അവരെയും പരിശീലന സംഘത്തെയും സഹായിക്കുകയെന്നതാണ് പെര്‍ഫോമൻസ് അനലിസ്റ്റ് എന്ന നിലയില്‍ ആരോമലിന്റെ ജോലി.

ആരോമലിന്റെ ആദ്യ ഐഎസ്‌എല്‍ ക്ലബാണ് ഈസ്റ്റ് ബംഗാള്‍. ആരോമലിന്റെ നിയമനം ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിലൂടെയാണ് അറിയിച്ചത്. ആരോമലിനൊപ്പം ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ ആയി തേജസ് ലാസാല്‍കര്‍, മസാജര്‍മാരായി ആയി രാജേഷ് ബസാക്, റോബിൻ ദാസ് എന്നിവരെയും ഈസ്റ്റ് ബംഗാള്‍ നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ഐ ലീഗിലെ കേരള ടീമായ ഗോകുലം കേരളയില്‍ വിഡീയോ അനലിസ്റ്റ് ആയാണ് ആരോമല്‍ പ്രവര്‍ത്തിച്ചത്. ഗോകുലത്തിനൊപ്പമുള്ള ആരോമലിന്റെ പ്രവര്‍ത്തനം കണ്ട് താത്പര്യപ്പെട്ടാണ് ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത്.

Related Articles

Back to top button