IndiaLatest

മലാല യൂസുഫ്​സായ്​ ദുബായ് എക്സ്​പോ സന്ദര്‍ശിച്ചു

“Manju”

ദുബൈ: സമാധാന നൊബേല്‍ ജേതാവും പാകിസ്താനി വനിത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ്​സായ്​ എക്സ്​പോ 2020ദുബൈ സന്ദര്‍ശിച്ചു.  വുമണ്‍സ്​, പാകിസ്താന്‍ പവലിയനുകള്‍ സന്ദര്‍ശിച്ച മലാല, പെണ്‍കുട്ടികള്‍ അവരുടെ ശബ്ദത്തില്‍ വിശ്വസിക്കുകയും ലോകം ശരിക്കും അവരെ കേള്‍ക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. 12.7 കോടിയിലധികം പെണ്‍കുട്ടികള്‍ക്ക്​ ഇപ്പോഴും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇത്തരക്കാര്‍ക്ക് സുരക്ഷിതവും സൗജന്യവും ഗുണനിലവാരവുമുള്ള സമ്ബൂര്‍ണ വിദ്യാഭ്യാസം ലഭ്യമാക്കുന്നത്​ വരെ എ‍െന്‍റ പോരാട്ടം തുടരും. മാറ്റം ആഗ്രഹിക്കുന്നെങ്കില്‍ അതില്‍ വിശ്വസിക്കണം. ഒരു പെണ്‍കുട്ടിപോലും സ്കൂളിന്​ പുറത്താകാത്ത ദിവസമാണ്​ എ‍െന്‍റ സ്വപ്നം -വുമണ്‍സ്​ പവലിയനില്‍ അവര്‍ പറഞ്ഞു. എക്സ്​പോയുടെ സംഘാടനത്തെ അഭിനന്ദിച്ച മലാല, വുമണ്‍സ്​ പവലിയന്‍ സന്ദര്‍ശിക്കുന്ന ഓരോ പെണ്‍കുട്ടിക്കും പഠിക്കാന്‍ ഒരു കാര്യമെങ്കിലും ഉണ്ടെന്ന്​ കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത്​ വിവാഹിതയായ മലാലക്കൊപ്പം പങ്കാളി ഷഹ്​സാദ്​ റായും കുടുംബാംഗങ്ങളുമുണ്ടായിരുന്നു

Related Articles

Back to top button