Latest

ഒരു കോടിയാളുകൾ പങ്കെടുക്കുന്ന സൂര്യനമസ്‌കാരം നാളെ

“Manju”

ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ആഗോള സൂര്യനമസ്‌കാര പരിപാടി സംഘടിപ്പിക്കുന്നു. ഒരു കോടിയാളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടി നേരത്തെ 75 ലക്ഷം പേർ പങ്കെടുത്തതിനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന സൂര്യ നമസ്‌കാര പരിപാടി നാളെയാണ് (ജനുവരി 14ന്) നടക്കുക.

മകരസംക്രാന്തി ദിനത്തിലാണ് സൂര്യ നമസ്‌കാര പരിപാടി നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സൂര്യ നമസ്‌കാരം പതിവാക്കുന്നതിലൂടെ മനുഷ്യന്റെ ചൈതന്യവും പ്രതിരോധ ശേഷിയും വർദ്ധിക്കുന്നു. ശരീരത്തിന് കൂടുതൽ പ്രതിരോധ ശക്തി കൈവരിക്കാനാകുന്നതിലൂടെ കൊറോണയെ അകറ്റി നിർത്താൻ ഇത് കൂടുതൽ സഹായിക്കുന്നുവെന്ന് ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.

ഇന്ത്യയിൽ നിന്നും, വിദേശത്തു നിന്നുമുള്ള എല്ലാ പ്രമുഖ യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും, ഇന്ത്യൻ യോഗ അസോസിയേഷൻ, നാഷണൽ യോഗ സ്പോർട്സ് ഫെഡറേഷൻ, യോഗ സർട്ടിഫിക്കേഷൻ ബോർഡ്, നിരവധി സർക്കാർ-സർക്കാരിതര സംഘടനകൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

പങ്കെടുക്കുന്നവരും യോഗാ പ്രേമികളും അതത് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ലിങ്കുകൾ ആയുഷ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാം:

https://yoga.ayush.gov.in/suryanamaskar

https://yogacertificationboard.nic.in/suryanamaskar/

https://www.75suryanamaskar.com

Related Articles

Back to top button