IndiaLatest

കശ്മീരില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

“Manju”

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ചിമ്മര്‍ മേഖലയില്‍ സുരക്ഷാ സേനകള്‍ സംയുക്ത പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. രജൗരി ജില്ലയിലും കഴിഞ്ഞ ദിവസം ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നു. ഒരു സൈനികന് പരിക്കേറ്റു.

അതേസമയം ഡ്രോണ്‍ ഉപയോഗിച്ച്‌​ ജമ്മുവിലെ വ്യോമസേന കേന്ദ്രത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന്​ മേഖലയില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തി ജില്ലയായ രജൗരിയില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള വിദൂര നിയന്ത്രിത പറക്കും പേടകങ്ങള്‍ക്ക്​​ വിലക്കേര്‍പ്പെടുത്തി.

ഇവയുടെ സംഭരണം, വില്‍പന, ഉപയോഗം എന്നിവക്കാണ്​ ജില്ല ഭരണകൂടം നിരോധനമേര്‍പ്പെടുത്തിയത്​. ഡ്രോണുകള്‍ കൈവശമുള്ളവര്‍ അടുത്തുള്ള പൊലീസ്​ സ്​റ്റേഷനില്‍ ഏല്‍പിക്കണമെന്ന്​ രജൗരി ജില്ല മജിസ്​ട്രേറ്റ്​ രാജേഷ്​ കുമാര്‍ ശവന്‍ അറിയിച്ചു.

Related Articles

Back to top button