IndiaLatest

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

“Manju”

ന്യൂഡല്‍ഹി:  ഏഷ്യൻ ഗെയിംസ് ഹോക്കിയിലും ഇന്ത്യ- പാക് ആവേശപ്പോരാട്ടം അരങ്ങേറും. പുരുഷ ടീം ഹോക്കിയില്‍ സെപ്റ്റംബര്‍ 30 നാണ് ഇന്ത്യ- പാക് മത്സരം. ഗ്രൂപ്പ് എയില്‍ മുൻ ചാമ്പ്യൻമാരായ ജപ്പാൻ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഉസ്‌ബെക്കിസ്ഥാൻ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയും പാകിസ്താനും.ഇന്ത്യൻ വനിതാ ടീം ഗ്രൂപ്പ് എയില്‍ ഹോങ്കോങ്, സിംഗപ്പൂര്‍, ദക്ഷിണകൊറിയ, മലേഷ്യ എന്നിവര്‍ക്കൊപ്പമാണ്. 2018 ലെ ഏഷ്യൻ ഗെയിംസിലെ വെളളി മെഡല്‍ ജേതാക്കളാണ് ഇന്ത്യൻ വനിതാ ടീം.

പുരുഷ ടീമിന്റെ ആദ്യ മത്സരം സെപ്റ്റംബര്‍ 24 നും വനിതാ ടീമിന്റേത് സെപ്റ്റംബര്‍ 27 നുമാണ്. പുരുഷ ടീം ഫൈനല്‍ ഒക്ടോബര്‍ 6നും വനിതാ ടീം ഫൈനല്‍ ഒക്ടോബര്‍ 7നുമാണ്.

Related Articles

Back to top button