KeralaLatest

മാതൃകാപരമായ പ്രവർത്തനങ്ങളുമായി ലക്ഷ്മിവിലാസം’92 -ചാരിറ്റബിൾ ട്രസ്റ്റ്

“Manju”

 

മാതൃകാപരമായ പ്രവർത്തനങ്ങളുമായി ലക്ഷ്മിവിലാസം’92 -ചാരിറ്റബിൾ ട്രസ്റ്റ്

 

പോത്തൻകോട് : ലക്ഷ്മിവിലാസം’92 –ചാരിറ്റബിൾ ട്രസ്റ്റ് മാതൃകാപരമായ കാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നു. ആനന്ദേശ്വരത്ത് പ്രവർത്തിച്ചു വരുന്ന സുകൃതം എന്ന ചാരിറ്റബിൾ സെന്ററിലെ അസുഖ ബാധിതരായ 14 കുരുന്നുകൾക്ക് ശനിയാഴ്ച്ച (5.8.2023) സൈക്കിളുകൾ വാങ്ങി നൽകി. പല ദേശങ്ങളിൽ നിന്നുമുള്ള മക്കൾ സന്തോഷത്തോടെ അവരുടെ അവശതകൾ മറന്ന് ഒന്നിച്ചു കളിച്ചത് കണ്ട് രക്ഷിതാക്കളുടേയും സുകൃതത്തിലെ മാനേജ്മെന്റിന്റേയും ഹൃദയം നിറഞ്ഞു. ചൈൽഡ്ഹുഡ് കാൻസറിനെ തിരിച്ചറിയാനുള്ള മാർഗങ്ങളെക്കുറിച്ച് പ്രോജക്റ്റ് മനേജർ വിശദീകരിക്കുകയും ചെയ്തു, ട്രസ്റ്റ് പ്രസിഡന്റ് ഷഫീല, ജോയിന്റ് സെക്രട്ടറി രാജി അരിയോട്ടുകോണം, വൈസ് പ്രസിഡനന്റ് ശ്യാം, ട്രഷറർ സിബി, അംഗങ്ങളായ സിതാര,അനീഷ്,പത്മ, രജിത്,സീമ, മായ, സേതുനാഥ്, ആർ.സഹീറത്ത്, പൂലന്തറ ഷൈജു, സീമ എന്നിവരും പങ്കെടുത്തു.

Related Articles

Check Also
Close
Back to top button