KeralaLatestThiruvananthapuram

മനസ്സ് ശരീരം പ്രവർത്തി ഇവ സന്തുലിതാവസ്ഥയിൽ കൊണ്ടുപോകണം – സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : മനസ്സ് ശരീരം പ്രവർത്തി ഇവ സന്തുലിതാവസ്ഥയിൽ കൊണ്ടുപോകണമെന്നും, ജീവിതത്തിൽ ചിട്ട പാലിക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായിട്ടാണ് ഗുരു നവ ആരോഗ്യ ധർമസിദ്ധാന്തം അവതരിപ്പിച്ചതെന്നും ഓപ്പറേഷൻസ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി. ഗുരുവിന്റെ 97മത് ജന്മദിനപൂജിത സമർപ്പണാഘോഷങ്ങളുടെ ഭാഗമായി മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് നടന്ന സൽസംഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ബ്രഹ്മചാരി ഗുരു പ്രിയൻ ജി, ഗൃഹസ്ഥാശ്രമസംഘം അഡീഷണൽ ജനറൽ കൺവീനർ പി പി ബാബു എന്നിവർ സംസാരിച്ചു. അനിൽകുമാർ എസ് സ്വാഗതവും ബൈജു ജി കൃതജ്ഞതയും അറിയിച്ചു. ഓമന എ പിയുടെ ഗാനാലാപനവും ഉണ്ടായിരുന്നു.

Related Articles

Back to top button