InternationalLatest

ചാരപ്രവർത്തനം ; ചൈനയ്‌ക്കെതിരെ അന്വേഷണവുമായി ഇസ്രായേൽ

“Manju”

ടെൽ അവീവ്: നയതന്ത്ര സൗഹൃദം മുതലാക്കി ചൈന നടത്തുന്നത് ചാരപ്രവർത്തനമെന്ന് സംശയവുമായി ഇസ്രയേൽ. ടെൽ അവീവിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥർ ഇസ്രയേൽ വിദേശകാര്യവകുപ്പിനും വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്കും സമ്മാനിച്ച ചായ കപ്പുകളാണ് സംശയം ജനിപ്പിക്കുന്നത്. രഹസ്യമായി ചിപ്പുകളും മൈക്കുകളും ചായക്കപ്പിനകത്ത് ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയമാണ് ഉടലെടുത്തിട്ടുള്ളത്. ചൈനീസ് എംബസിയുടെ നീക്കത്തിനെതിരെ അന്വേഷണം ആരംഭിച്ചെന്നും ഇസ്രായേൽ അറിയിച്ചു.

ഒരു കപ്പിൽ നിന്നും ഒരു ഉപകരണം കണ്ടെത്തിയെന്ന വിവരം ഗതാഗതവകുപ്പ് മന്ത്രി മെറേവ് മിഷേലാണ് ആദ്യം പുറത്തുവിട്ടത്. ഇസ്രയേലിന്റെ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ചൈന നൽകിയ ചായകപ്പുകൾ പരിശോധിക്കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ ഷിൻ ബെറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ചൈനീസ് എംബസിയിൽ നിന്നും യാതൊരു സൂചനകളില്ലാതെയാണ് സമ്മാനപ്പൊതികൾ വിവിധ എംബസികളിലേയ്‌ക്കും ഇസ്രയേലിന്റെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലേയ്‌ക്കും എത്തിയത്. ഇസ്രയേലിന്റെ ഗതാഗതവകുപ്പിനും ചായക്കപ്പുകൾ എത്തിച്ചതായും റിപ്പോർട്ടുണ്ട്.

2018ൽ ആഫ്രിക്കൻ എംബസിക്ക് ഇതുപോലെ ചൈന സമ്മാനിച്ച ചായകപ്പുകളിൽ ശ്രവണ സംവിധാനമുള്ള ചിപ്പുകൾ ഘടിപ്പിച്ചിരുന്നുവെന്ന് ഫ്രാൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Back to top button