KeralaLatest

പി.ജി ദന്തൽ കോഴ്സ്: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

“Manju”

സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേയ്ക്കും, സ്വാശ്രയ ദന്തൽ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ട / എൻ.ആർ.ഐ ക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേയ്ക്കുമുള്ള 2023-24 അധ്യയന വർഷത്തെ പി.ജി ദന്തൽ കോഴ്സ് പ്രവേശനത്തിനായി www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകിയ വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ആഗസ്റ്റ് 9ന് പ്രസിദ്ധീകരിച്ച താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ആഗസ്റ്റ് 10 ഉച്ച 12 മണിവരെ വിദ്യാർഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സർവ്വീസ് ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Related Articles

Back to top button