IndiaLatest

ഡേറ്റാ സംരക്ഷണ ബില്‍ പാര്‍ലമെന്റ് പാസാക്കി

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പേഴ്‌സനല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിനു അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ചട്ടങ്ങള്‍ രൂപീകരിച്ച്‌ വിജ്ഞാപനം ഇറക്കുന്നതോടെ ബില്‍ നിയമമായി മാറും.
ഡാറ്റ ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 250 കോടി രൂപ വരെയാണ് പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴ. വ്യക്തി വിവരങ്ങള്‍ കൈര്യം കാചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അത് സംരക്ഷിക്കുന്നതിന് ഉത്തരവാദിത്വമുണ്ടെന്ന് നിയമത്തില്‍ പറയുന്നു.
വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ ഉടന്‍ തന്നെ ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡിനെയും ഉപയോക്താക്കളെയും വിവരം അറിയിക്കണമെന്നും നിയമത്തില്‍ പറയുന്നു. കുട്ടികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വേണമെന്നും നിയമത്തില്‍ പറയുന്നു.
സ്വകാര്യതയ്ക്കുള്ള അവകാശം സുപ്രീംകോടതി മൗലികാവകാശമായി പ്രഖ്യാപിച്ച്‌ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബില്‍ പാസാക്കപ്പെടുന്നത്. വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുകയാണ് ബില്‍ ലക്ഷ്യമിടുന്നത്.
പത്തു മാസത്തിനകം ചട്ടങ്ങള്‍ രൂപീകരിച്ച്‌ നിയമം നടപ്പാക്കാനാവുമെന്നാണ് കരുതുന്നതെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

Related Articles

Back to top button