InternationalLatest

യുവതി കല്യാണം കഴിച്ചത് ബ്രീഫ് കെയ്‌സിനെ

“Manju”

പിരിയാന്‍ കഴിയാത്ത വിധം പ്രണയം തോന്നിയതിനെ തുടര്‍ന്ന് റഷ്യയില്‍ 24 കാരി വിവാഹം കഴിച്ചത് തന്റെ ബ്രീഫ് കെയ്‌സിനെ. സ്വന്തം മുറിയിലെ വസ്തുക്കളോട് ലൈംഗികാഭിനിവേശം ശക്തമാകുന്ന ഒബ്ജക്‌ടോഫിലിയ എന്ന അസാധാരണ അവസ്ഥയില്‍ ബ്രീഫ് കെയ്‌സിനെ ജീവിത പങ്കാളിയാക്കാന്‍ തയാറായത് മോസ്‌കോയിലെ റെയ്ന്‍ ഗോര്‍ഡണ്‍ എന്ന യുവതിയാണ്.

ഈ വര്‍ഷം ആദ്യമായിരുന്നു റെയ്ന്‍ ഗോര്‍ഡണ്‍ ഈ രീതിയിലുള്ള ഒരു അസാധാരണത്വം കാട്ടിയത്. ഒരു പുരുഷനുമായി പ്രണയത്തില്‍ കുടുങ്ങിയിട്ടും അയാളെ അവഗണിച്ച്‌ യുവതി ബ്രീഫ് കെയ്‌സിനെ ജീവിത പങ്കാളിയാക്കി. ജീവനില്ലെങ്കിലും ചില പ്രത്യേക സാഹചര്യത്തില്‍ എന്നും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന വസ്തുക്കളോട് അടുപ്പവും ഇഷ്ടവും കടുത്ത പ്രണയവും ലൈംഗികാകര്‍ഷണവും ഒക്കെ തോന്നുന്ന അസാധാരണ അവസ്ഥയെയാണ് ഒബ്ജക്‌ടോഫിലിയ വിഭാഗത്തില്‍ പെടുത്താറുള്ളത്. ചടങ്ങ് നടത്താന്‍ മുന്‍കൈ എടുത്തത് ഗോര്‍ഡന്റെ സുഹൃത്തായിരുന്നു.

മുമ്പ് ഒരു പുരുഷനുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും എന്നാല്‍ മനുഷ്യരേക്കാള്‍ വസ്തുവിനോട് ആകര്‍ഷണം കൂടുതല്‍ തോന്നിയെന്നുമാണ് ഗോര്‍ഡന്റെ പ്രതികരണം. ഒരു ഹാര്‍ഡ്‌വേര്‍ സ്‌റ്റോറില്‍ വെച്ച്‌ 2015 ആഗസ്റ്റിലാണ് ബ്രീഫ് കെയ്‌സ് ഗിഡോണിനെ ആദ്യം കണ്ടത്. തുടര്‍ന്ന് ആകര്‍ഷണം കടുത്തെന്ന് ഇവര്‍ പറയുന്നു. ഗോര്‍ഡണ് വസ്തുക്കളോടുള്ള അഭിനിവേശം എട്ടാം വയസ്സു മുതല്‍ തുടങ്ങിയതാണ്. എല്ലാ വസ്തുക്കളിലും ഒരു ജീവന്‍ അടങ്ങിയിരിക്കുന്നതായുള്ള വിശ്വാസം ചെറുപ്പം മുതല്‍ താന്‍ പുലര്‍ത്തിയിരുന്നു. അനിമിസം കൂടിയതോടെ ബ്രീഫ് കെയ്്‌സിനും ഒരു ജീവനുണ്ടെന്ന് തോന്നുകയായിരുന്നു.

കൗമാരപ്രായത്തിലേക്ക് എത്തിയപ്പോള്‍ സ്ഥലങ്ങളോടും കെട്ടിടങ്ങളോടും പ്രണയം തോന്നി. തന്റെ നഗരത്തില്‍ തുറന്ന ഷോപ്പിംഗ് സെന്ററിനോടു പോലും പ്രണയം തോന്നി. അത് തെറ്റാണെന്നും മറ്റുള്ളവര്‍ കളിയാക്കാനുള്ള കാരണമാണെന്ന് മനസ്സിലാക്കി എല്ലാം മൂടി വെയ്ക്കുകയായിരുന്നു എന്നാണ് ഇവര്‍ പറഞ്ഞത്. 2017 ലായിരുന്നു ഒരു പുരുഷനോട് ആദ്യം പ്രണയം തോന്നിയത്. എന്നാല്‍ ഗിഡോണിനോട് തോന്നിയ അത്ര ശക്തമായിരുന്നില്ല ആ വികാരമെന്നും ഇവര്‍ പറയുന്നു.

Related Articles

Back to top button