IndiaLatest

ചന്ദ്രന് അരികിലേക്ക് ചന്ദ്രയാന്‍ 3; അവസാനഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന്

“Manju”

ചന്ദ്രയാന്‍ 3 അവസാനഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് രാവിലെ നടക്കും. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യും. ഓഗസ്റ്റ് 14ന് രാവിലെ 11.50 ഓടെ ചന്ദ്രന് 150 കി മീ അടുത്തുള്ള ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പ്രവേശിച്ചിരുന്നു. പേടകവും ചന്ദ്രനും തമ്മിലുള്ള കൂടിയ ദൂരം ഇപ്പോള്‍ 177 കി മീ ആണ്. ഇന്നത്തെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായാല്‍, സോഫ്റ്റ് ലാന്‍ഡിംഗിലേയ്ക്ക് ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുക.

ഓഗസ്റ്റ് ആറിന് രാത്രിയാണ് ആദ്യമായി ഭ്രമണപഥം താഴ്ത്തിയത്. ഇതിന് ശേഷം ഓഗസ്റ്റ് ഒന്‍പതിനും ഭ്രമണപഥം വിജയകരമായി താഴ്ത്തി. തിങ്കളാഴ്ച ഭ്രമണപഥം താഴ്ത്തലിന്റെ നാലാം ഘട്ടവും പൂര്‍ത്തിയായി. ഇന്ന് 100 കി.മീ അകലത്തിലുള്ള ഭ്രമണപഥത്തില്‍ പ്രവേശിച്ചാല്‍ നാളെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും.

 

Related Articles

Back to top button