KeralaLatest

കേരളത്തിലെ ആദ്യ എഐ സ്കൂൾ തിരുവനന്തപുരം ശാന്തിഗിരി വിദ്യാഭവനിൽ ഐ ലേണിങ്ങ് എൻജിൻസും വേദിക് ഇ സ്ക്കൂളുമായി ചേർന്ന്

ഉദ്ഘാടനം ഓഗസ്റ്റ് 22 ചൊവ്വാഴ്ച്ച

“Manju”

തിരുവനന്തപുരം: കേരളത്തിലെ ആദ്യ എഐ സ്കൂൾ തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനിൽ തുടങ്ങുന്നു. മുൻ രാഷ്ട്രപതി  രാംനാഥ് കോവിന്ദ് ഓഗസ്റ്റ് 22 ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. കേരള ഗവർണർ. ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഭക്ഷ്യ- സിവിൽസപ്ലൈസ് മന്ത്രി  ജി ആർ അനിൽ അധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി എന്നിവർ പങ്കെടുക്കും. യുഎസിലെ ഐ ലേണിങ്ങ് എൻജിൻസും
വേദിക് ഇ- സ്കൂളുമായി സഹകരിച്ചാണ് പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനിലെ
എഐ സ്കൂൾ പ്രവർത്തിക്കുന്നത്. 130- ഓളം മുൻ ചീഫ് സെക്രട്ടറിമാരും, ഡിജിപിമാരും, വൈസ് ചാൻസലർമാരും അടങ്ങുന്ന കമ്മിറ്റിയാണ് വേദിക് ഇ സ്ക്കൂളിന് നേതൃത്വം നൽകുന്നത്. ലോകത്തെ ഏറ്റവും നൂതനമായ വിദ്യാഭ്യാസ പ്ലാറ്റ്ഫോം ആയ ഐ ലേണിങ്ങ് എൻജിൻസിൻ്റെ (യുഎസ്എ) ലേണിങ് പ്ലാറ്റ്ഫോം വഴിയാണ് വേദിക് ഇ സ്ക്കൂൾ സേവനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ഗുണമേന്മയേറിയതുമായ പഠനാവസരം ഉറപ്പാക്കുന്ന നൂതന പഠനരീതിയാണ് എഐ സ്ക്കൂൾ.
സ്ക്കൂൾ സമയം കഴിഞ്ഞും സ്ക്കുൾ വെബ്സൈറ്റ് വഴി സ്കുൾ പഠനത്തിന്റെ അതേ അനുഭവം വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭ്യമാകുന്നു.
പുതിയ ദേശിയ വിദ്യാഭ്യാസ നയത്തെ (NEP 2020) അടിസ്ഥാനമാക്കി ദേശീയ സ്കൂൾ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയിരിക്കുന്നതിനാൽ ഉയർന്ന ഗ്രേഡ് നേടാൻ ഇത് സ്കൂളുകളെ പ്രാപ്തമാക്കുന്നു.
8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് എഐ സ്ക്കൂളിന്റെ പ്രയോജനം ആദ്യ ഘട്ടത്തിൽ ലഭ്യമാകുന്നത്.
മൾട്ടി ടീച്ചർ റിവിഷൻ സപ്പോർട്ട്, മൾട്ടിലെവൽ അസസ്മെൻറ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈക്കോമെട്രിക് കൗൺസിലിങ്ങ്, കരിയർ മാപ്പിങ്, എബിലിറ്റി എൻഹാൻസ്മെൻറ്, മെമ്മറി ടെക്നിക്സ്, കമ്മ്യൂണിക്കേഷൻ- റൈറ്റിങ്ങ് സ്കിൽസ്, ഇൻറർവ്യൂ -ഗ്രൂപ്പ് ഡിസ്കഷൻ സ്കിൽസ്, ഗണിത ശാസ്ത്ര നൈപുണ്യം, പെരുമാറ്റ മര്യാദകൾ, ഇംഗ്ലീഷ് ഭാഷാ വൈഭവം, വൈകാരിക- മാനസിക ശേഷികളുടെ വികാസം എന്നിവയ്ക്കുള്ള പരിശീലനം എഐ സ്ക്കൂളിലൂടെ നൽകും. ഉന്നത സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾക്കും, ജെഇഇ, നീറ്റ്, മാറ്റ്, ക്യുവറ്റ്, ക്ലാറ്റ്, ജി മാറ്റ്, ജിആർഇ എന്നിവയിലേക്കുള്ള എൻട്രൻസ് പരീക്ഷകൾക്കും, ഐഇഎൽടിഎസ് മുതലായ ഭാഷാശേഷി പരിശോധിക്കുന്ന ടെസ്റ്റുകൾക്കും ഇവിടെ പരിശീലനം ലഭ്യമാണ്.
ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പുകൾക്കും മികച്ച വിദേശ സർവകലാശകളിലെ ഉപരി പഠനത്തിനും ഗൈഡൻസ് തുടങ്ങി നിരവധി സേവനങ്ങൾ അനുബന്ധമായുണ്ട്. വളരെ തുച്ഛമായ ഫീസിൽ ഏറ്റവും ഗുണമേൻമയേറിയ വിദ്യാഭ്യാസ സേവനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ ഇതിലൂടെ കഴിയുന്നു.
സ്ക്കുളുകൾക്ക് യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകാത്ത വിധം പൂർണമായും സ്ക്കൂൾ വെബ്സൈറ്റ് വഴി നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഡിജിറ്റൽ ഉള്ളടക്കമാണ് സ്ക്കുളുകൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക.. ഹൈബ്രിഡ് മോഡലിലാണ് എഐ സ്കൂളിൻ്റെ പഠന രീതി ക്രമീകരിച്ചിരിക്കുന്നത്.
ഇങ്ങനെ സ്ക്കൂളുകളിൽ അധ്യാപകരുടെ പരിശ്രമങ്ങളെ പുർണമായും പിന്തുണച്ചുകൊണ്ട് പoനം സമഗ്രവും ആഴത്തിലുള്ളതും, ആനന്ദകരവും അനായാസവുമാക്കാൻ ഇത് വഴി സാധിക്കും. പഠനം, പരീക്ഷ, മത്സരപരീക്ഷകൾ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള പല ടെൻഷനുകൾക്കും ഈ പാഠ്യരീതി സമ്പൂർണ പരിഹാരമാകും. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനമികവ് അപ്പപ്പോൾ വിലയിരുത്താൻ സാധിക്കും. ശരാശരി വിദ്യാർത്ഥികളെ പോലും ഉന്നത വിജയത്തിന് ഇത് സജ്ജമാക്കുന്നു.
എഐ സ്കൂൾ ഉദ്ഘാടനം അറിയിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിൽ വേദിക് ഇ-സ്കൂൾ ചാൻസലറും എംജി, കണ്ണൂർ സർവകലാശാലകളുടെ
മുൻ വൈസ്ചാൻസലറുമായ ഡോ. ബാബു സെബാസ്റ്റ്യൻ, വേദിക് ഇ-സ്കൂൾ ഡയറക്ടർ അഡ്വ. ജോർജ് സെബാസ്റ്റ്യൻ, ഡിജിഎം താരു ജേക്കബ് എന്നിവർ പങ്കെടുത്തു.
………………
ഡോ. ബാബു സെബാസ്റ്റ്യൻ
ചാൻസലർ, വേദിക് ഇ സ്ക്കൂൾസ്
9447128373

Related Articles

Back to top button