KeralaLatest

ഉപതെരഞ്ഞെടുപ്പ്; പുതുപ്പള്ളി മണ്ഡലത്തില്‍ പൊതുഅവധി

“Manju”

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് നിയമം 1881 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടിയ അവധിയായിരിക്കും. അവധി ദിനത്തിന്റെ പേരില്‍ വേതനം കുറവുചെയ്യല്‍, വെട്ടിക്കുറയ്ക്കല്‍ എന്നിവയടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും ഇതിനാവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷണര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മറ്റിടങ്ങളില്‍ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടര്‍മാരുമായ കാഷ്വല്‍ ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്.

 

 

Related Articles

Back to top button