IndiaLatest

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കര്‍ണാടക

“Manju”
ബെംഗ്ലൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കാണ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ഫലം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം.

കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരും, ഈ സംസ്ഥാനങ്ങളില്‍ പോയി മടങ്ങിവരുന്നവരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി.

Related Articles

Back to top button