InternationalLatest

ബ്രിക്‌സ് കൂട്ടായ്മയില്‍ ആറ് പുതിയ രാജ്യങ്ങള്‍ കൂടി

“Manju”

ബ്രിക്‌സ് കൂട്ടായ്മയില്‍ ആറ് പുതിയ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. അര്‍ജന്റീന, ഇറാന്‍, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവരാണ് പുതിയ അംഗങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് സിറില്‍ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേരു പ്രഖ്യാപിച്ചത്.

സഖ്യത്തില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ല. കൂട്ടായ്മ വിപുലീകരിച്ച് കൂടുതല്‍ വികസ്വര രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കണമെന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ഈ നിര്‍ദേശം ഇന്ത്യ എതിര്‍ത്തു. സമവായത്തിലൂടെ വിപുലീകരണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനാണ് പിന്തുണ ലഭിച്ചത്.

ബ്രിക്സ് കൂട്ടായ്മ വിപുലീകരിക്കാനുള്ള ശ്രമത്തെ ഇന്ത്യ നേരത്തെയും ശക്തമായി എതിര്‍ത്തിരുന്നു, അത്തരമൊരു വിപുലീകരണം സഖ്യത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും നിലവിലെ അംഗങ്ങള്‍ക്കിടയിലുള്ള സ്ഥാപിത സമവായത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചിരുന്നു.

Related Articles

Check Also
Close
Back to top button