KeralaLatest

താന്‍സാനിയന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു; പരിശോധിച്ച ശേഷം വേര്‍പെടുത്തല്‍ ശസ്ത്രക്രിയ

“Manju”

റിയാദ് : വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. സല്‍മാൻ രാജാവിന്‍റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാെൻറയും നിര്‍ദേശത്തെ തുടര്‍ന്നാണ് ഹസൻ, ഹുസൈൻ എന്നീ സയാമീസുകളെ കൊണ്ടുവന്നത്. താൻസാനിയൻ തലസ്ഥാനമായ ദാറുസലാമില്‍ നിന്ന് മെഡിക്കല്‍ ഇവാക്വേഷൻ വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. കൂടെ മാതാവുമുണ്ട്. റിയാദിലെത്തിയ സയാമീസ് ഇരട്ടകളെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികള്‍ക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. വരുംദിവസങ്ങളില്‍ കുട്ടികളുടെ ആരോഗ്യ അവസ്ഥ പഠിക്കുകയും അവരെ വേര്‍പെടുത്താനുള്ള സാധ്യത പരിശോധിക്കുകയും ചെയ്യും.

ലോകമെമ്പാടും എത്തിയ സൗദി അറേബ്യയുടെ മാനവികതയാണ് സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് കിങ് സല്‍മാൻ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസറും മെഡിക്കല്‍ ടീം തലവൻ ഡോ. അബ്ദുല്ല അല്‍റബീഹ് പറഞ്ഞു. ഇരട്ടകളെ വേര്‍പെടുത്തുന്നതിനും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കും ഭരണകൂടം നല്‍കുന്ന ശ്രദ്ധയ്ക്കും പിന്തുണയ്ക്കും സല്‍മാൻ രാജാവിനും കിരീടാവകാശിക്കും അദ്ദേഹം നന്ദി പറഞ്ഞു. സൗദിയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും താൻസാനിയൻ ഇരട്ടകളുടെ മാതാവ് നന്ദി പറഞ്ഞു.

 

Related Articles

Back to top button