KeralaLatest

ശാന്തിഗിരി ആശ്രമത്തിലേക്കുള്ള കെ.എസ്.ആര്‍.റ്റി.സി. ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.

“Manju”

തിരുവനന്തപുരം : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലേക്ക് തിരുവനന്തപുരം ഈസ്റ്റ് ഫോർട്ടില്‍ നിന്നുമുള്ള ‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. രാവിലെ 8.45ന് ആശ്രമത്തിലെത്തി 8.50 ന് തിരിച്ചു പോകുന്ന രീതിയിലും വൈകിട്ട് 4.45ന് എത്തി 5.30 ന് തിരിച്ചുപോകുന്ന രീതിയിലുമാണ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 7.15 നും വൈകിട്ട് 4.00 മണിക്കുമാണ് ഈസ്റ്റ് ഫോര്‍ട്ടില്‍ നിന്നും ബസ് ആശ്രമത്തിലേക്ക് തിരിക്കുന്നത്. സിറ്റിയില്‍ നിന്നും ആശ്രമത്തിലേക്ക് എത്തുന്ന ആത്മബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും ഈ ബസ് സൗകര്യപ്രദമായിരിക്കും. ആശ്രമം ജനറല്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥന പ്രകാരം ഗതാഗതവകുപ്പ് മന്ത്രിയാണ് ഓര്‍ഡര്‍ ഇറക്കിയതെന്ന് ആശ്രമം പബ്ലിക് റിലേഷന്‍സ് അറിയിച്ചു.

Related Articles

Back to top button