KeralaLatest

രണ്ടാമത്തെ വന്ദേ ഭാരത് ; മംഗലാപുരം- കോട്ടയം റൂട്ടില്‍

“Manju”

കോട്ടയം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടില്‍ ആവും ഇത് സര്‍വീസ് നടത്തുക. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം വന്ദേ ഭാരത് കേരളത്തിലെത്തും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ചെന്നൈയില്‍ നിന്നും ആവും ഇത് കേരളത്തില്‍ എത്തുക. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സ്ഥിരീകരണമാണിത്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കെന്നും അധികൃതര്‍ അറിയിക്കുന്നു.

ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്ന് വെള്ളിയാഴ്ത രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോള്‍ ലക്ഷ്യം മംഗലാപുരം എന്നായിരുന്നു പ്രചാരണം. ഇലക്‌ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.

പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നല്‍കാത്തതും കാരണമെന്നാണ് വിവരം. അതിനാല്‍ ഡിസൈൻ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് ട്രെയിൻ തന്നെ കേരളത്തിന് കിട്ടുമോയെന്നറിയാൻ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും.

Related Articles

Back to top button